ഇസ്ലാമിക്‌ കലാമേള

മദ്‌റസാ വിദ്യാര്‍ത്ഥി-മുഅല്ലിം ഫെസ്റ്റ്

Circular Download
Fest Forms Download

മദ്‌റസാ വിദ്യാര്‍ത്ഥി ഫെസ്റ്റ്‌

1. കിഡ്ഡീസ് I, II ക്ലാസുകള്‍ (8 വയസ് വരെയുള്ളവര്‍ മാത്രം)

1. ഗാനം,
2. കഥാകഥനം
3. ചിത്രരചന

2. സബ്ജൂനിയര്‍ III, IV ക്ലാസുകള്‍

(11 വയസ് വരെയുള്ളവര്‍ മാത്രം)
ഖിറാഅത്ത്
ഹിഫ്‌ള്
മലയാളം ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
തമിഴ് ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
കന്നഡ ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
ഉറുദു ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
മലയാളം കന്നഡ സമൂഹഗാനം
തമിഴ് കന്നഡ സമൂഹഗാനം
കന്നഡ സമൂഹഗാനം
ഉറുദു സമൂഹഗാനം
അറബി മലയാളം കൈയെഴുത്ത്
അറബി തമിഴ് കൈയെഴുത്ത്
ഉറുദു കൈയെഴുത്ത്
ചിത്രരചന
ക്വിസ്
ഓര്‍മ പരിശോധന

3.ജൂനിയര്‍
ഖിറാഅത്ത്
ഹിഫ്‌ള്
ബാങ്ക്
മലയാളം പ്രസംഗം
തമിഴ് പ്രസംഗം
കന്നഡ പ്രസംഗം
അറബി ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
മലയാളം ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
തമിഴ് ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
കന്നഡ ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
ഉറുദു ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
മലയാളം ഇസ്‌ലാമിക സമൂഹഗാനം
തമിഴ് ഇസ്‌ലാമിക സമൂഹഗാനം
കന്നഡ ഇസ്‌ലാമിക സമൂഹഗാനം
ഉറുദു ഇസ്‌ലാമിക സമൂഹഗാനം
മലയാളം ഇസ്‌ലാമിക കഥാപ്രസംഗം
തമിഴ് ഇസ്‌ലാമിക കഥാപ്രസംഗം
കന്നഡ ഇസ്‌ലാമിക കഥാപ്രസംഗം
ഉറുദു ഇസ്‌ലാമിക കഥാപ്രസംഗം
പടപ്പാട്ട്
അറബി കൈയെഴുത്ത്
ചിത്രരചന
ക്വിസ്സ്.

4. സീനിയര്‍

ഖിറാഅത്ത്
ഹിഫ്‌ള്
ബാങ്ക്
അറബി പ്രസംഗം
മലയാളം പ്രസംഗം
തമിഴ്  പ്രസംഗം
കന്നഡ പ്രസംഗം
ഉറുദു പ്രസംഗം
അറബി ഇസ്‌ലാമിക സിങ്കിള്‍ ഗാനം.
മലയാളം ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
തമിഴ് ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
കന്നഡ ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
ഉറുദു ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
മലയാളം ഇസ്‌ലാമിക കഥാപ്രസംഗം
തമിഴ് ഇസ്‌ലാമിക കഥാപ്രസംഗം
കന്നഡ ഇസ്‌ലാമിക കഥാപ്രസംഗം
ഉറുദു ഇസ്‌ലാമിക കഥാപ്രസംഗം
പടപ്പാട്ട്
ബുര്‍ദാ ആലാപനം.
മലയാളം പ്രബന്ധം
തമിഴ് പ്രബന്ധം
കന്നഡ  പ്രബന്ധം
ഉറുദു പ്രബന്ധം
ക്വിസ്സ്
മലയാളം പോസ്റ്റര്‍ നിര്‍മാണം
തമിഴ് പോസ്റ്റര്‍ നിര്‍മാണം
കന്നഡ പോസ്റ്റര്‍ നിര്‍മാണം
ഉറുദു പോസ്റ്റര്‍ നിര്‍മാണം5.സൂപ്പര്‍ സീനിയര്‍

ഖിറാഅത്ത്
ഹിഫ്‌ള്
ബാങ്ക്
അറബി പ്രസംഗം
മലയാളം പ്രസംഗം
തമിഴ്  പ്രസംഗം
കന്നഡ പ്രസംഗം
ഉറുദു പ്രസംഗം
6. അറബി ഇസ്‌ലാമിക സിങ്കിള്‍ ഗാനം.
മലയാളം ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
തമിഴ് ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
കന്നഡ ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
ഉറുദു ഇസ്‌ലാമിക സിംഗ്ള്‍ ഗാനം
മലയാളം ഇസ്‌ലാമിക കഥാപ്രസംഗം
തമിഴ് ഇസ്‌ലാമിക കഥാപ്രസംഗം
കന്നഡ ഇസ്‌ലാമിക കഥാപ്രസംഗം
ഉറുദു ഇസ്‌ലാമിക കഥാപ്രസംഗം
പടപ്പാട്ട്
മലയാളം പ്രബന്ധം
തമിഴ് പ്രബന്ധം
കന്നഡ  പ്രബന്ധം
ഉറുദു പ്രബന്ധം
മലയാളം വാര്‍ത്താകുറിപ്പ് തയ്യാറാക്കല്‍
തമിഴ് വാര്‍ത്താകുറിപ്പ് തയ്യാറാക്കല്‍
കന്നഡ വാര്‍ത്താകുറിപ്പ് തയ്യാറാക്കല്‍
ഉറുദു വാര്‍ത്താകുറിപ്പ് തയ്യാറാക്കല്‍
അറബി പദപ്പയറ്റ്
ബുര്‍ദാ ആലാപനം

6.മുഅല്ലിം ഫെസ്റ്റ്  
ഹിസ്ബ്
ഹിഫ്‌ള്
ബാങ്ക്
അറബി പ്രസംഗം,
മലയാളം പ്രസംഗം
തമിഴ്  പ്രസംഗം
കന്നഡ പ്രസംഗം
ഉറുദു പ്രസംഗം
മലയാളം ചാര്‍ട്ട് നിര്‍മാണം
തമിഴ് ചാര്‍ട്ട് നിര്‍മാണം
കന്നഡ ചാര്‍ട്ട് നിര്‍മാണം
ഉറുദു ചാര്‍ട്ട് നിര്‍മാണം
അറബി മലയാളം പാഠക്കുറിപ്പ്
അറബിത്തമിഴ് പാഠക്കുറിപ്പ്
കന്നഡ പാഠക്കുറിപ്പ്
മലയാളം പ്രബന്ധം
തമിഴ് പ്രബന്ധം
കന്നഡ  പ്രബന്ധം
മാലപ്പാട്ട്
ജുമുഅ ഖുഥുബാ രചന
മുശാഅറഃ
ബുര്‍ദാ ആലാപനം

7.വിദ്യാര്‍ത്ഥിനി ഫെസ്റ്റ്
കൈയ്യെഴുത്ത് മാസിക

നിബന്ധനകള്‍
1. റെയ്ഞ്ച്, ജില്ലാ, സംസ്ഥാനതല മത്സരം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ പഠിക്കുന്നവരും നിയമാനുസൃതം അഡ്മിഷന്‍ റജിസ്റ്ററില്‍ പേര്‍ ചേര്‍ക്കപ്പെട്ടവരുമായ ആണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ളതാകുന്നു.
2. പ്രസംഗ വിഷയം: -ജൂനിയറിന് ‘തൊണ്ണൂറ് പിന്നിട്ട സമസ്ത’ എന്നതും സീനിയറിന് ‘സൈബര്‍ ലോകവും മാറുന്ന മനസ്സും’ എന്നതുമാണ്. സൂപ്പര്‍ സീനിയറിന് മത്സരത്തിന് അര മണിക്കൂര്‍മുമ്പ് വിഷയം നല്‍കുന്നതാണ്.
3. അറബി പദപയറ്റ്: ജൂറി ആദ്യം ഒരു അറബി ത്രയാക്ഷരീ ഭൂതകാല ക്രിയാപദം (ഫിഅ്‌ലു മാളി സുലാസി മുജര്‍റദ്) പറയുന്നു. അതിന്റെ അവസാനത്തെ അക്ഷരം ഉപയോഗിച്ച് ആദ്യത്തെയാള്‍ മറ്റൊരു ഫിഅ്‌ലുമാളി സുലാസീ മുജര്‍റദ് പറയണം. അങ്ങനെ തൊട്ടുമുമ്പ് പറഞ്ഞ പദത്തിന്റെ അവസാനത്തെ അക്ഷരം ഉപയോഗിച്ച് മറ്റുള്ളവരും. അവസാനത്തില്‍ ഉച്ചാരണത്തില്‍ വരാത്ത അക്ഷരമാണെങ്കില്‍ അടുത്തയാള്‍ തൊട്ടുമുമ്പുള്ള അക്ഷരംകൊണ്ട് തുടങ്ങുന്ന പദം പറയണം. പെട്ടെന്ന് പദം പറയാന്‍ കഴിയാത്തവര്‍ക്ക് ഓര്‍മിച്ചുപറയാന്‍ 10 സെക്കന്റ് അനുവദിക്കാവുന്നതാണ്. അതിനുള്ളില്‍ പറയാന്‍ കഴിയാത്തവര്‍ പുറത്തുപോകും. മത്സരാര്‍ത്ഥികള്‍ എല്ലാം ഒരേ സമയം സ്റ്റേജില്‍ അണിനിരക്കേണ്ടതാണ്. മത്സരം ആരംഭിച്ച ശേഷം വരുന്നവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
4. ബുര്‍ദാ ആലാപനം: ബുര്‍ദ ആലാപനത്തിന് അമീര്‍ അടക്കം 7 (ഏഴ്) പേരുണ്ടായിരിക്കേണ്ടതും ഖസ്വീദത്തുല്‍ ബുര്‍ദയിലെ വരികള്‍ മാത്രം ചൊല്ലി അവതരിപ്പിക്കേണ്ടതുമാണ്. ബുര്‍ദ ഈരടികള്‍ക്കൊപ്പം മൂക്കുകൊണ്ടോ വായ കൊണ്ടോ ഉണ്ടാക്കുന്ന മറ്റു ശബ്ദഅകമ്പടികള്‍ ഉണ്ടാവാന്‍ പാടില്ല. നിന്നും ഇരുന്നും സാരാനുസൃതവും ഭക്തിദ്യോതകവുമായ ശരീര അവയവ ആംഗ്യം ആകാവുന്നതാണ്. മിഴിവേകുന്നതിന് ചിലമ്പില്ലാത്ത ഒരു ദഫോ അറബനയോ മാത്രം ഉപയോഗിക്കാവുന്നതുമാണ്.  ഒന്നിലധികം ദഫോ ബുര്‍ദയല്ലാത്ത ബൈതുകളോ പരിഗണിക്കുന്നതല്ല. (ജവാബിന് മൗലീദ് ബൈത്തിലെ ജവാബും ആകാം)
പടപ്പാട്ടില്‍ അവതരിപ്പിക്കുന്ന ഇശലിന്റെ ആദ്യം മുതല്‍ തന്നെ പാടി അവതരിപ്പിക്കേണ്ടതാണ്. വരികള്‍ വിട്ടുള്ള അവതരണം മത്സരത്തില്‍ പരിഗണിക്കുന്നതല്ല. പടപ്പാട്ട്, മാലപ്പാട്ട് മത്സരങ്ങളില്‍ പാടി അവതരിപ്പിക്കുന്നതിന് മോയിന്‍കുട്ടി വൈദ്യരുടെ ബദ്‌റ്, ഉഹ്ദ്, മലപ്പുറം പട, ശുജാഇയുടെ സഫലമാല എന്നിവയില്‍നിന്ന് തെരഞ്ഞെടുത്ത ഇശലുകള്‍ അറബി മലയാളത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അച്ചടിച്ചു വിതരണം ചെയ്യുന്നുണ്ട്. അവതന്നെ നമ്മുടെ പരിപാടികളില്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.
5. ഓര്‍മപരിശോധന: 25-ല്‍ കുറയാത്ത വസ്തുക്കള്‍ ഒരു രഹസ്യസ്ഥലത്ത് ശേഖരിക്കുകയും 3 മിനുട്ട് മത്സരാര്‍ത്ഥികള്‍ക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്യേണ്ടതാണ്. പിന്നീട് സ്റ്റേജിലെത്തി കുട്ടികള്‍ 5 മിനിറ്റിനകം അത് കടലാസില്‍ പകര്‍ത്തി നല്‍കേണ്ടതാണ്.
6. ഒരു കുട്ടിക്ക് മൂന്നിലധികം വ്യക്തിഗത വിഷയങ്ങളിലും, ഓരോ ഇനത്തിലും നിശ്ചിത പ്രായത്തില്‍ കവിഞ്ഞവര്‍ക്കും, നിശ്ചിതപ്രായം കവിയാത്ത മദ്‌റസാ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്കും ഒരേ ഇനത്തില്‍ വിവിധ മദ്‌റസകളിലെ കുട്ടികള്‍ കൂട്ടുചേര്‍ന്നും മത്സരിക്കാന്‍ പാടുള്ളതല്ല. അങ്ങനെ ഉണ്ടെന്ന് തെളിഞ്ഞാല്‍ അത് അയോഗ്യതയായി പരിഗണിക്കുന്നതാണ്. (സമൂഹ ഇനങ്ങളില്‍ സംബന്ധിക്കുന്നത് വ്യക്തിഗത ഇനങ്ങളില്‍ പരിഗണിക്കുന്നതല്ല.)
7. പ്രായപരിധി കണക്കാക്കുന്നത് എല്ലാ വിഭാഗങ്ങള്‍ക്കും 01-01-2017 വരെ ആയിരിക്കും. വയസ് തെളിയിക്കുന്നതിന് ജനന തിയ്യതി വ്യക്തമാക്കുന്ന മദ്‌റസാ മാനേജിങ് കമ്മിറ്റിയും സ്വദ്‌റും ഒപ്പിട്ട രേഖ അപേക്ഷയോടൊപ്പം റെയ്ഞ്ചിലും, റെയ്ഞ്ച് സാക്ഷ്യപ്പെടുത്തിയത് ജില്ലയിലും ഹാജരാക്കേണ്ടതാണ്. ആവശ്യമായി വന്നാല്‍ വയസ്സ് തെളിയിക്കുന്നതിന് മദ്‌റസാ അഡ്മിഷന്‍ റജിസ്റ്ററിലെ തിയ്യതിയായിരിക്കും പരിഗണിക്കുക.
8. ക്വിസിനുള്ള ചോദ്യങ്ങള്‍ 50% പാഠകിതാബുകളെ അവലംബമാക്കിയും ബാക്കി 25% സംഘടനാപരം 25% പൊതുവിജ്ഞാനം എന്നിവയെ ആസ്പദമാക്കിയുമായിരിക്കും. അറബി-മലയാള, കന്നഡ,തമിഴ് ഗാനങ്ങളും കഥാപ്രസംഗവുമെല്ലാം ഇസ്‌ലാമികമായിരിക്കണം. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ അറബി, മലയാള ഗാനങ്ങളില്‍ പടപാട്ട് അല്ലാത്ത എല്ലാ ഇസ്‌ലാമിക ഗാനങ്ങളും അവതരിപ്പിക്കാം. എന്നാല്‍ ഓരോ വിഭാഗത്തിനും നിര്‍ദ്ദേശിക്കപ്പെട്ട മോയിന്‍കുട്ടി വൈദ്യരുടെ (ബദ്ര്‍, ഉഹ്ദ്, മലപ്പുറം പട) പടപ്പാട്ടുകളില്‍ നിന്നുള്ള പാട്ടുകള്‍ മാത്രമേ അവതരിപ്പിക്കാന്‍ പാടുള്ളൂ.
9. സ്റ്റേറ്റിനു പുറത്തുനിന്ന് വരുന്ന കുട്ടികള്‍ക്ക് മലയാള ഭാഷയ്ക്കു പകരമായി കന്നട, തമിഴ്, ഉറുദു എന്നീ ഭാഷകളില്‍ പ്രസംഗം, ഗാനം, എന്നിവ അവതരിപ്പിക്കാവുന്നതും പോസ്റ്റര്‍ രചന, പ്രബന്ധം എന്നിവ തമിഴ്, കന്നട, ഉറുദു ഭാഷകളിലും അറബി മലയാളം കൈയെഴുത്ത് അറബി തമിഴ് എന്നീ ഏതെങ്കിലും ഒരു ലിപിയിലും എഴുതാം. അവ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതുമാണ്. എന്നാല്‍ അതോടൊപ്പം അതേ റെയ്ഞ്ച്, ജില്ലക്കാര്‍ മലയാളം, അറബി മലയാളം എന്നിവയില്‍ കൂടി പരിപാടി അവതരിപ്പിച്ചാല്‍ അത് മാര്‍ക്കില്‍ പരിഗണിക്കുന്നതല്ല.
10. കൈയെഴുത്ത്, പ്രബന്ധം, പോസ്റ്റര്‍-ചിത്രരചന, വാര്‍ത്താകുറിപ്പ് തയ്യാറാക്കല്‍ എന്നിവയുടെ വിഷയം യഥാസമയം നല്‍കുന്നതാണ്. ഇവയില്‍ പങ്കെടുക്കുന്നവര്‍ എഴുതാനും വരയ്ക്കാനുമുള്ള ഉപകരണങ്ങള്‍ (പേന, പെന്‍സില്‍, സ്‌കെയില്‍, പോസ്റ്റര്‍ കളര്‍, വാട്ടര്‍കളര്‍ എന്നിവ) കൊണ്ടുവരേണ്ടതാണ്.
11. ആവശ്യമെന്ന് തോന്നുന്നപക്ഷം ജില്ലകള്‍ക്ക് സൗകര്യാര്‍ത്ഥം വിവിധ മേഖലകളാക്കിത്തിരിച്ച് മത്സരം നടത്താവുന്നതും മേഖലാ വിജയികള്‍ക്ക് പിന്നീട് ജില്ലാതല മത്സരം സംഘടിപ്പിച്ച് അതില്‍ വിജയിച്ചവരെ മാത്രം സ്റ്റേറ്റ് മത്സരത്തിലേക്കയക്കേണ്ടതുമാണ്. എന്നാല്‍ മേഖലാതല മത്സരം നടത്തുന്ന ജില്ലക്കാരും സ്റ്റേറ്റ്മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് നിശ്ചിത തിയ്യതിക്കുതന്നെ ഓഫീസിലെത്തിക്കേണ്ടതാണ്. ഒരു ജില്ലക്കും ഒന്നിലധികം പ്രാതിനിധ്യം നല്‍കുന്നതല്ല.
12. മദ്‌റസാ തല മത്സരത്തില്‍ ഓരോ ഇനത്തിലും വിജയിച്ചവരുടെ ലിസ്റ്റ് 01-01-2017ന് മുമ്പായി റെയ്ഞ്ചിലേക്കും, റെയ്ഞ്ച്തല മത്സരത്തില്‍ വിജയിച്ചവരുടെ ലിസ്റ്റ് 01-02-17ന് മുമ്പായി ജില്ലയിലേക്കും ജില്ലാ തല മത്സരത്തില്‍ ഫസ്റ്റ് നേടിയവരുടെ ലിസ്റ്റ് 01-04-17ന് മുമ്പായി കൗണ്‍സില്‍ ഓഫീസിലും ലഭിച്ചിരിക്കണം.
13. വിജയികളുടെ പേരും മറ്റു വിവരങ്ങളും നിശ്ചിത ഫോറത്തില്‍ യഥാവിധം പൂരിപ്പിക്കുകയും, സ്വദ്ര്‍, പ്രസിഡണ്ട്, സെക്രട്ടറി, ടീം മാനേജര്‍ എന്നിവരുടെ ഒപ്പും സീലും രേഖപ്പെടുത്തുകയും വേണം. ഒരു കാരണവശാലും ലിസ്റ്റില്‍ പിന്നീട് മാറ്റത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും അനുവദിക്കുന്നതല്ല.
14. നിശ്ചിത തിയ്യതിക്കുശേഷം ലഭിക്കുന്നവയും പൂര്‍ണ വിവരങ്ങള്‍ ഇല്ലാത്തവയും പരിഗണിക്കുന്നതല്ല.
15. മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും കാഷ് അവാര്‍ഡുകളും അതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ വെച്ചുതന്നെ വിതരണം ചെയ്യപ്പെടുന്നതും വിജയികള്‍ യഥാസമയം തന്നെ അവ ഏറ്റുവാങ്ങേണ്ടതുമാണ്. പിന്നീട് ലഭിച്ചില്ലെന്ന പരാതി ഒരു കാരണവശാലും സ്വീകരിക്കുന്നതും പരിഗണിക്കുന്നതുമല്ല. സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓരോ പരിപാടിയുടെയും അവസാനം വിതരണം ചെയ്യുന്നതാണ്. മത്സരാര്‍ത്ഥികള്‍ ചെസ്റ്റ് നമ്പര്‍ കാണിച്ച് അപ്പോള്‍തന്നെ  കൈപറ്റേണ്ടതാണ്.
16. റെയ്ഞ്ചു ജില്ലാ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ചവര്‍ക്ക് മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി. പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടതില്ല.
17. ലിസ്റ്റില്‍ നേരത്തെ കാണിച്ച പരിപാടിതന്നെ അവതരിപ്പിക്കേണ്ടതാണ്. ഒരു മാറ്റവും അനുവദിക്കുന്നതല്ല. ഒരു വിഷയത്തില്‍ ഒരു ഫസ്റ്റ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഓരോ ഇനം തീരുമ്പോഴും വിധികര്‍ത്താക്കള്‍ തന്നെ ഫലപ്രഖ്യാപനം നടത്തുന്നതും അത് ചോദ്യം ചെയ്യാന്‍ പാടില്ലാത്തതും എതിരെ പരാതിയോ ശുപാര്‍ശയോ ഒരു കാരണവശാലും സ്വീകരിക്കപ്പെടാന്‍ പാടില്ലാത്തതുമാകുന്നു.
18. ഓരോ ഇനത്തിലും മത്സരിക്കുന്ന വിദ്യാര്‍ത്ഥികളെ പരിപാടി നടക്കുന്ന സ്റ്റേജില്‍ യഥാസമയം എത്തിക്കേണ്ട ബാധ്യത അതത് ടീം മാനേജര്‍മാര്‍ക്കാകുന്നു. അതിനുവേണ്ട ക്രമീകരണങ്ങള്‍ നേരത്തെ ചെയ്യേണ്ടതാണ്. പരിപാടി കഴിഞ്ഞശേഷം എത്തുന്നവര്‍ക്ക് യാതൊരു കാരണവശാലും പിന്നീട് ആ ഇനത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കുന്നതല്ല.
19. വിദ്യാര്‍ത്ഥികളുടെ മദ്‌റസാ- റെയ്ഞ്ച്- ജില്ലാ തല മത്സരങ്ങള്‍ക്കുള്ള ചെലവുകള്‍ അതത് കമ്മിറ്റി തന്നെ വഹിക്കേണ്ടതാണ്. സ്റ്റേറ്റ് കമ്മിറ്റിയില്‍നിന്ന് ചെലവ് വകവെച്ചു കൊടുക്കന്നതല്ല. റെയ്ഞ്ചില്‍നിന്നും ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കൂടെ വരുന്ന ഒരു ടീം മാനേജര്‍, ഒരു അസിസ്റ്റന്റ് എന്നീ രണ്ടുപേരുടെ ചെലവുകള്‍ ജില്ല വഹിക്കേണ്ടതും ഓരോ ജില്ലയില്‍ നിന്നും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍, ഒരു ടീം മാനേജര്‍, ഒരു അസിസ്റ്റന്റ് എന്നിവരുടെ ഭക്ഷണവും താമസ സൗകര്യവും സ്റ്റേറ്റ് കമ്മിറ്റി വഹിക്കുന്നതുമാണ്. കൂടുതലായി കുട്ടികളുടെ കൂടെ വരുന്ന ആളുകളുടെ ചെലവുകളും താമസവും അവരവര്‍ വഹിക്കേണ്ടതാണ്. സ്റ്റേറ്റ് കമ്മിറ്റി വഹിക്കുന്നതല്ല.
20. സമൂഹഗാനത്തിനു മൂന്നും ബുര്‍ദാ ആലാപനത്തിന് ഏഴും പേര്‍ ഉണ്ടയാരിക്കേണ്ടതും, അതില്‍ കൂടാനോ കുറയാനോ പാടില്ലാത്തതും പ്രസ്തുത മത്സരാര്‍ത്ഥികളുടെ  പേരുവിവരങ്ങള്‍ പൂര്‍ണമായും ക്രമമായും അതാത് കേന്ദ്രങ്ങളിലേക്കയക്കുന്ന ലിസ്റ്റില്‍ മുന്‍കൂട്ടിതന്നെ ഉള്‍പ്പെടുത്തിയിരിക്കേണ്ടതുമാണ്. അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റും സമ്മാനവും ലഭിക്കുന്നതല്ല. കഥാപ്രസംഗത്തില്‍ കാഥികന്‍ തന്നെ കഥയും പാട്ടും പ്രസംഗവും അവതരിപ്പിക്കേണ്ടതാണ്.. അതനുസരിച്ചാണ് മാര്‍ക്ക്  നല്‍കേണ്ടതും. സഹഗായകരെ അനുവദിക്കുകയില്ല. ഗാനാവതരണവേളയില്‍ മൈക്ക് കൈയില്‍ പിടിച്ചു പാടുന്നതും ശാരീരികമായി താളം വെക്കുന്നതും മാര്‍ക്കില്‍ പ്രത്യേകം പരിഗണിക്കപ്പെടുകയില്ല.
21. ചിത്രരചനയില്‍ പങ്കെടുക്കുന്നവരുടെ ഭാവനക്കനുസരിച്ച് ചിത്രം വരച്ച് വാട്ടര്‍ കളര്‍ ഉപയോഗിച്ച് നിറം കൊടുക്കേണ്ടതാണ്. പോസ്റ്റര്‍ നിര്‍മാണത്തിന് മാറ്റര്‍ ക്രമീകരണം നടത്തി വാട്ടര്‍ കളര്‍ ഉപയോഗിച്ചു വരക്കേണ്ടതാണ്. വാര്‍ത്താകുറിപ്പ് തയ്യാറാക്കുന്നവര്‍ വിഷയം ലഭിച്ചാല്‍ വിഷയം മുഴുവന്‍ ഉള്‍കൊള്ളുന്നവിധം ആകര്‍ഷകവും ലളിതവുമായി മാറ്റര്‍ ക്രമീകരിച്ചു എഡിറ്റ് ചെയ്യാനില്ലാത്തവിധം എഴുതിനല്‍കേണ്ടതാണ്. മൂന്നിനുമുള്ള വിഷയം യഥാസമയം നല്‍കുന്നതാണ്.
22. വിദ്യാര്‍ത്ഥികളുടെ ഉറുദു പരിപാടികള്‍ ഉറുദു പാഠ്യപദ്ധതിയായുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഉള്ളതാണ്.
23. കിഡ്ഡീസ് – സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ മത്സരാര്‍ത്ഥികളുടെ പേരുവിവരം നിശ്ചിതഫോറത്തില്‍ വെവ്വേറെ എഴുതേണ്ടതാണ്. ഇടകലര്‍ത്തി എഴുതിയാല്‍ സ്വീകരിക്കുന്നതല്ല. എന്നാല്‍ സ്റ്റേറ്റ്, ജില്ലാ തലങ്ങളിലേക്കയക്കുന്ന എന്‍ട്രി ഫോറങ്ങളില്‍ കിഡ്ഡീസ് വിഭാഗത്തിന്റെ പരിപാടികള്‍ നല്‍കാന്‍ പാടില്ല.
മാര്‍ക്ക് മാനദണ്ഡങ്ങള്‍
1. ഖിറാഅത്ത്: 1. സാംസ്‌കാരിക വ്യക്തിത്വം (വേഷം 5, സലാം 5) 2. ഉച്ചാരണശുദ്ധി (മഖ്‌റജ് 10, ശദ്ദ്, മദ്ദ് 5) 3. പാരായണനിയമം (ഇള്ഹാര്‍ 5, ഇഖ്‌ലാബ് 5, ഇഖ്ഫാഅ് 5, ഇദ്ഗാം 5, ഗുന്നത്ത് 5, തഫ്ഖീം 5, തര്‍ഖീഖ് 5) 4.ശൈലി (വഖ്ഫ് 5, ഇബ്തിദാഅ് 5. ശബ്ദമാധുര്യം 5, രാഗാത്മകത 5). 5. പാരായണരീതി (ഒഴുക്ക്)
II. ഹിഫ്‌ള്: സാംസ്‌കാരിക വ്യക്തിത്വം (വേഷം 4, സലാം 5) 2. ഉച്ചാരണശുദ്ധി (മഖ്‌റജ് 10, ശദ്ദ്, മദ്ദ് 5) 3. പാരായണനിയമം (ഇള്ഹാര്‍ 3, ഇഖ്‌ലാബ് 3, ഇഖ്ഫാഅ് 3, ഇദ്ഗാം 3, ഗുന്നത്ത് 3, തഫ്ഖീം 3, തര്‍ഖീഖ് 3) 4 .ശൈലി (വഖ്ഫ് 5, ഇബ്തിദാഅ് 5. ശബ്ദമാധുര്യം 5, രാഗാത്മകത 5) 5. പാരായണരീതി (ഒഴുക്ക് 10, മനഃപാഠം 25).
III ബാങ്ക്: 1. സാംസ്‌കാരിക വ്യക്തിത്വം (വേഷം 4, സലാം 4) 2. ഉച്ചാരണ ശുദ്ധി (മഖ്‌റജ് 15 ശദ്ദ് മദ്ദ് 5)  3. തജ്‌വീദ് നിയമങ്ങള്‍ (ഇള്ഹാര്‍ 5, ഇഖ്ഫാഅ് 5, ഇദ്ഗാം 5, ഗുന്നത്ത് 5). 4. ആദാബുകള്‍ (ആമുഖ സ്വലാത്ത് 5, തല മറയ്ക്കുക 5, ശുദ്ധി 5, ദിശ 5, ചെവിയടക്കല്‍ 5, മടക്കിപ്പറയല്‍ 5, മുഖം തിരിക്കല്‍ 5, ദുആഅ് 5) 5. ശൈലി (ശബ്ദമാധുര്യം 3 രാഗാത്മകത 3, ആരോഹണം 3, അവരോഹണം 3).
IV അറബി, ഉറുദു, മലയാളം, /കന്നഡ/തമിഴ് പ്രസംഗങ്ങള്‍: 1. സാംസ്‌കാരിക വ്യക്തിത്വം (വേഷം 4, സലാം 4) 2. ഉള്ളടക്കം (ഭാഷാശുദ്ധി 5, വിഷയബന്ധം 5)  3. അവതരണം (ജ്ഞാനബോധം 15, ആശയപൂര്‍ണത 15) 4. ധാരാവാഹിത്വം (സഭാഭിമുഖശീലം 12, ഒഴുക്ക് 12) 5. ശൈലി (ആശയവ്യക്തത 6, ഉച്ചാരണ സ്ഫുടത 6, ശബ്ദനിയന്ത്രണം 6) 6. ഭാവഹാവം (മുഖഭാവം 5, അംഗവിക്ഷേപം 5).
V അറബി-മലയാളം/ഉറുദു/കന്നഡ/തമിഴ് സിംഗിള്‍ ഗാനങ്ങള്‍, മാലപ്പാട്ടുള്‍, പടപ്പാട്ടുകള്‍: 1. സാംസ്‌കാരിക വ്യക്തിത്വം (വേഷം 4, സലാം 4) 2. അവതരണം (സാഹിത്യമേന്മ 10, രചനാഗുണം 10, ആശയ മഹത്വം 10) 3. ശ്രുതി (സ്വരഭംഗി 12, ഈണം 12)   4. ലയം (ശബ്ദസ്ഥായി 12, ഉള്ളടക്കം 12)  5. താളം (ഭാവം 14).
VI  ഇസ്‌ലാമിക സമൂഹ ഗാനം (മലയാളം, തമിഴ്, കന്നഡ/ഉറുദു): 1. സാംസ്‌കാരിക വ്യക്തിത്വം (വേഷം 4, സലാം 4) 2. അവതരണം (സാഹിത്യമേന്മ 10, രചനാഗുണം 10, ആശയ മഹത്വം 10) 3. ശ്രുതി (സ്വരഭംഗി 8, സ്വര ഐക്യം 8 ഈണം 8, ഉച്ചാരണശുദ്ധി 8)   4. ലയം (ശബ്ദസ്ഥായി 10, ഉള്ളടക്കം 10)  5. താളം (ഭാവം 10).
VII  ഇസ്‌ലാമിക കഥാപ്രസംഗം (മലയാളം, തമിഴ്, കന്നഡ/ഉറുദു): 1. സാംസ്‌കാരിക വ്യക്തിത്വം (വേഷം 4, സലാം 4) 2. ഉള്ളടക്കം (ആശയമേന്മ 10, വിഷയബന്ധം 10) 3. അവതരണം (ഭാഷാ ശുദ്ധി 10, രചനാഗുണം 10, ഉച്ചാരണസ്ഫുടത 10) 4. ശൈലി (സഭാഭിമുഖ ശീലം 8, ഒഴുക്ക് 8) 5. ശ്രുതി (സ്വരമാധുര്യം 8, ഈണം 8) 6. താളം (ഭാവം 5, സന്ദര്‍ഭോചിതഅംഗവിക്ഷേപം 5).
VIII  ബുര്‍ദാ ആലാപനം: 1. സാംസ്‌കാരിക വ്യക്തിത്വം (വേഷം 5, സലാം 5) 2. അവതരണം (അവതരണ ശൈലി 15, ഉച്ചാരണശുദ്ധി 15, ആകര്‍ഷണീയത 10) 2. ശ്രുതി (സ്വരമാധുര്യം 10, ഈണം 10) 3. ലയം (സ്വരഐക്യം 10, ശബ്ദനിയന്ത്രണം 10) 5. താളം (ഭക്തിഭാവം 5, ശരീര വിക്ഷേപം 5).
IX മലയാളം/കന്നഡ/തമിഴ്/ഉറുദു വിളംബരം (അനൗണ്‍സ്‌മെന്റ്): 1. സാംസ്‌കാരിക വ്യക്തിത്വം (വേഷം 5, സലാം 5,) 2. ഉള്ളടക്കം (വിഷയബന്ധം 10, ആശയപൂര്‍ണത 10) 3. അവതരണം (രചനാഗുണം 10, സാഹിത്യമേന്മ 10, ഉച്ചാരണശുദ്ധി 5, ആകര്‍ഷണീയത 5), 4. ശൈലി സ്വരമാധുരി 10, ശബ്ദനിയന്ത്രണം 10, ഒഴുക്ക് 10), 5. വേഗത (വ്യക്തത 5, പൂര്‍ണത 5).
X കഥാകഥനം: 1. സാംസ്‌കാരിക വ്യക്തിത്വം (വേഷം 5, സലാം 5,) 2. ഉള്ളടക്കം (വിഷയബന്ധം 20, പൂര്‍ണത 10), 3. അവതരണം (ഉച്ചാരണശുദ്ധി 20, ആകര്‍ഷകത്വം 20), 4. ശൈലി ശബ്ദഭംഗി 10,  ഒഴുക്ക് 10).
XI അറബി, അറബി മലയാളം, അറബി തമിഴ് കൈയെഴുത്ത്: 1. കലാമേന്മ (അക്ഷര വടിവ് 20, ആകര്‍ഷകത്വം 20) 2. ലേഖന നിയമം. (ചിഹ്നങ്ങള്‍ (./,/-/!/:/;/’/’/?) 10,  ഖണ്ഡിക 10), 3. ലേഖനക്രമം (എഴുത്തിന്റെ തുടക്കം 5, ഒടുക്കം 5, ഇറക്കം 5, കയറ്റം 5) 4. വേഗത (പൂര്‍ണത 10, വ്യക്തത 10).
XII ചിത്രരചന: 1. കലാമേന്മ (ആകര്‍ഷണീയത 25, ഭാവന 30, വര്‍ണ സംയോജനം 25), 2. വേഗത (പൂര്‍ണത 10, വ്യക്തത 10).
XIII പോസ്റ്റര്‍ നിര്‍മാണം- (മലയാളം/തമിഴ്/കന്നഡ/ഉറുദു:) 1. അവതരണം (മേറ്റര്‍ ക്രമീകരണം 15 . അക്ഷരവൈവിധ്യം 15), 2. ആകര്‍ഷണീയത (ഭാവന 30, ഒഴുക്ക് 20) 3. വേഗത (പുര്‍ണത 10, വ്യക്തത 10).
XIV പ്രബന്ധ രചന (മലയാളം/കന്നഡ/തമിഴ്/ഉറുദു:) 1. ഉള്ളടക്കം (ആശയ വ്യക്തത 10, വിഷയ ബന്ധം 10, കോട്ടിങ്ങ് 10) 2. അവതരണം (സാഹിത്യമേന്മ 10, അക്ഷരവൃത്തി 10, രചനാ വൈഭവം (വ്യാകരണം) 10, 3. ലേഖനനിയമം (ചിഹ്നങ്ങള്‍ (./,/-/!/:/;/’/’/?) 6, ഖണ്ഡിക 6), 4. ലേഖന ക്രമം (ആമുഖം 6, വിഷയവിവരണം 6, ഉപസംഹാരം 6) 5. വേഗത (പൂര്‍ണത 5, വ്യക്തത 5).
XV കൈയെഴുത്ത് മാസിക (അറബി മലയാളം), വാര്‍ത്താകുറിപ്പ് തയ്യാറാക്കല്‍ (മലയാളം/കന്നഡ/തമിഴ്/ഉറുദു:) 1. ആകര്‍ഷണീയത (തലക്കെട്ട് 10, വൈഭവം 10, ലേഖനക്രമം, വിഷയവിവരണം 10, പൂര്‍ണത 10, വ്യക്തത 10) 2. അവതരണം (മേറ്റര്‍ ക്രമീകരണം 10, ഭാഷാശുദ്ധി 10, പദക്രമീകരണം 10. 3. ഉള്ളടക്കം (ആശയ വ്യക്തത 10, വിഷയബന്ധം 10)
XVI ജുമുഅ ഖുത്വുബ (അറബി): 1. ഉള്ളടക്കം (ആശയ പൂര്‍ണത 10, വിഷയ ബന്ധം 10, കോട്ടിങ്ങ് (ഉദ്ധരണി 10) 2. അവതരണം (സാഹിത്യമേന്മ 10, അക്ഷരവൃത്തി 10, രചനാ വൈഭവം 10) 3. ലേഖനക്രമം (ആമുഖം 5, വിഷയവിവരണം 5, ഉപസംഹാരം 5) 4. നിയമങ്ങള്‍ (ഫര്‍ള് 5, ശര്‍ത്വ് 5, സുന്നത്ത് 5, (അനുബന്ധം) 5.  വേഗത (പൂര്‍ണത 5, വ്യക്തത 5)
XVII പാഠക്കുറിപ്പ് തയ്യാറാക്കല്‍ (അറബി മലയാളം/ അറബിത്തമിഴ്/ഉറുദു/കന്നഡ): 1. ഉള്ളടക്കം (പാഠബന്ധം 10) 2.ലേഖനരൂപം (അക്ഷരവൃത്തി 15, വാക്യഘടന 15) 3. ലേഖനക്രമം (കോളം 15, ഘട്ടം 15, പരീക്ഷ 10) 3. വേഗത (പൂര്‍ണത 10, വ്യക്തത 10)
XVIII ചാര്‍ട്ട് നിര്‍മാണം: (അറബി, അറബി മലയാളം/അറബിത്തമിഴ്/കന്നഡ) 1. കലാമേന്മ ( മേറ്റര്‍ ക്രമീകരണം 20, ആകര്‍ഷകത്വം 20, അക്ഷരവടിവ് 10) 2. ഭാവന (നിര്‍മാണരീതി 15, അക്ഷരരൂപം 15) 3. വേഗത (വ്യക്തത 10, പൂര്‍ണത 10)
XIX പദയപ്പയറ്റ്, മുശാഅറ: അവസാനം പുറത്തുപോകുന്ന മത്സരാര്‍ത്ഥി ഫസ്റ്റും തൊട്ടുമുമ്പത്തെ ആള്‍ സെക്കന്റും അതിനുമുമ്പത്തെ ആള്‍ തേഡുമായി പരിഗണിക്കണം.
XX ഓര്‍മപരിശോധന: അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ എണ്ണത്തിന്റെ പേരുകള്‍ ഓര്‍മയില്‍നിന്ന് പകര്‍ത്തിയെഴുതിയ ആള്‍ ഫസ്റ്റും, തൊട്ടടുത്ത ആള്‍ സെക്കന്റും, അതിനടുത്ത ആള്‍ തേഡുമായിരിക്കും.
XXI ക്വിസ്: 20 ചോദ്യമുണ്ടായിരിക്കേണ്ടതും ഒരു ചോദ്യത്തിന് 5 എന്ന തോതില്‍ മാര്‍ക്ക് നല്‍കേണ്ടതുമാണ്.
സ്ഥാനം:  ഫസ്റ്റ്, സെക്കന്റ്, തേഡ് എന്നീ സ്ഥാനം നേടുന്നവര്‍ക്ക് 5,3,1 എന്നിങ്ങനെയാണ് പോയിന്റുകള്‍ നല്‍കേണ്ടത്. എന്നാല്‍ സമൂഹ ഇനങ്ങളില്‍ ഇത് യഥാക്രമം 10, 5, 3 എന്നിങ്ങനെയായി പരിഗണിക്കണം.
ഗ്രേഡ്: മുശാഅറ, പദപ്പയറ്റ് അല്ലാത്ത എല്ലാ ഇനങ്ങളിലും നിശ്ചിതശതമാനം മാര്‍ക്കുണ്ടെങ്കില്‍ ഗ്രേഡും നല്‍കേണ്ടതാണ്. ‘എ’ ഗ്രേഡിന് അഞ്ചും ‘ബി’ക്ക് മൂന്നും ‘സി’ക്ക് ഒന്നുംവീതം പോയിന്റുകളാണ് നല്‍കേണ്ടത്. 60 മുതല്‍ 69 ശതമാനം വരെ മാര്‍ക്കുള്ളവര്‍ ‘സി’ ഗ്രേഡായും 70-79 വരെ ‘ബി’ ആയും 80 ശതമാനത്തിനു മുകളില്‍ ‘എ’ ഗ്രേഡായും പരിഗണിക്കേണ്ടതാണ്.