മുഅല്ലിം ഡേ നാളെ

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സമസ്തക്ക് കീഴിലുള്ള മുഴുവന്‍ മദ്‌റസകളിലും നാളെ മുഅല്ലിം ദിനാചരണം നടക്കും.

സിയാറത്ത്, മദ്‌റസാ സമ്മേളനം, തസ്‌കിയത്ത്, ആദരിക്കല്‍, മജ്‌ലിസുന്നൂര്‍, ബുര്‍ദ ആലാപനം, ദിക്‌റ് ദുആ മജ്‌ലിസ്, പരിസര ശുചീകരണം തുടങ്ങിയവ ആചരണത്തിന്റെ ഭാഗമായി നടക്കും. മഹല്ല് – മദ്‌റസാ പരിധിയിലെ രക്ഷിതാക്കള്‍, സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പണ്ഡിതന്‍മാര്‍, നേതാക്കള്‍, ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് മുഅല്ലിം ഡേ വിജയിപ്പിക്കുവാന്‍ എല്ലാ മദ്‌റസാ ഭാരവാഹികളോടും മുഅല്ലിംകളോടും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാരും സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും അഭ്യര്‍ഥിച്ചു.

Leave a Reply