ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിലേക്ക്

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ 2019ല്‍ നടത്താന്‍ ചേളാരി മുഅല്ലിം പ്രസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
സമൂഹത്തിനും മദ്‌റസാ അധ്യാപകര്‍ക്കും വേണ്ടി വിവിധ ക്ഷേമപദ്ധതികളും ആസൂത്രണങ്ങളുമാണ് അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സമര്‍പ്പിക്കുകയെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ യോഗത്തില്‍ പ്രസ്താവിച്ചു.
യോഗത്തില്‍ എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫാറൂക്ക് മൗലവി ചിക്മംഗളൂരു, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, എം.എ. ചേളാരി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, കെ.ടി.ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എ.എം.ശരീഫ് ദാരിമി നീലഗിരി, മുഹമ്മദലി ഫൈസി പാലക്കാട്, വി.എം. ഇല്യാസ് ഫൈസി, ടി.എച്ച്. ജഅ്ഫര്‍ മൗലവി ആലപ്പുഴ, ശാജഹാന്‍ മുസ്‌ലിയാര്‍ കൊല്ലം, എം. അശ്‌റഫ് ബാഖവി തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.

Leave a Reply