ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷികം എറണാകുളത്ത്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ 60ാം വാര്‍ഷിക സമ്മേളനം പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 8,9,10 തിയതികളില്‍ എറണാകുളത്താണ് സമ്മേളനം നടക്കുക. ഇതിന്റെ ഭാഗമായി 60 ഇന പരിപാടികളും പ്രഖ്യാപിച്ചു.
കോഴിക്കോട് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ സമസ്ത നേതാക്കളും മറ്റു പ്രമുഖരും സംബന്ധിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി മുഅല്ലിം സമൂഹവും സമസ്തയുടെ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്നും നേതാക്കള്‍ പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുല്ലൈലി സമ്മേളന പ്രഖ്യാപനവും ചടങ്ങ് ഉദ്ഘാടനവും നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍ അധ്യക്ഷനായി.
സമസ്ത മുശാവറ മെമ്പര്‍ ഹംസ മുസ്്‌ലിയാര്‍ വയനാട്, എസ്.കെ.എം.എം.എ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി. എസ്.കെ.ജെ.എം.സി.സി ട്രഷറര്‍ മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, വൈസ് പ്രസിഡന്റ് കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍, സെക്രട്ടറി കെ.ടി ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, മൊയ്തുഹാജി പാലത്തായി, ഹംസ ഹാജി മുന്നിയൂര്‍ സംസാരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും സെക്രട്ടറി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക് നന്ദിയും പറഞ്ഞു.

Leave a Reply