കൊല്ലം: പ്രതിസന്ധികളെയും പ്രശ്നങ്ങളെയും ഐക്യത്തിലൂടെയും കെട്ടുറപ്പിലൂടെയും മറികടന്ന ചരിത്രമാണ് മുസ്്ലിം സമുദായത്തിനുള്ളതെന്നും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെയും മറികടക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന ‘സത്യപാത’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകള് നുഴഞ്ഞുകയറ്റക്കാരാണെന്ന് വരുത്തിത്തീര്‍ത്ത് മതാടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തുകവഴി ഭരണഘടനയെ ചോദ്യം ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. സര്‍വ മതസ്ഥരും തോളോടു തോള് ചേര്‍ന്ന് ഇതിനെതിരെ നടത്തിയ പ്രതിരോധം വലിയ ഗുണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. സമൂഹത്തിന് ധാര്‍മികബോധം പകര്ന്നുനല്കി ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി മാറ്റുന്നതില്‍ മദ്റസാ പ്രസ്ഥാനം വഹിക്കുന്ന പങ്ക് വലുതാണ്. എന്നാല്‍ മദ്റസകളെ ഭീകരകേന്ദ്രങ്ങളും ആയുധസൂക്ഷിപ്പുകേന്ദ്രങ്ങളുമാക്