ചേളാരി: പ്രവാചകന് മുഹമ്മദ് നബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അടുത്ത റബീഉല്‍ അവ്വലില്‍ നബിദിന കാമ്പയിന് നടത്തും. കേരളത്തിനകത്തും പുറത്തുമായി 571 റെയ്ഞ്ചുകളിലായി 1500 ഇശ്ഖ് മജ്ലിസുകള് സംഘടിപ്പിക്കും. റെയ്ഞ്ച് കമ്മിറ്റികളിലും, സ്വദേശ റെയ്ഞ്ചുകളിലും സുന്നി ബാലവേദി റെയ്ഞ്ച് കമ്മിറ്റികളിലുമായി 500 വീതം മജ്ലിസുകളാണ് നടത്തുക. സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിലും സമാപനം കാസര്‍കോഡ് വെച്ചും പൊതുപരിപാടികളായി നടത്തും.
യോഗത്തില്‍ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കൊടക് അബ്ദുറഹിമാന് മുസ്ലിയാര്, ഹുസൈന് കുട്ടി മുസ്ലിയാര് പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സിദ്ദീഖ് ഫൈസി വെണ്മണല് പ്രസംഗിച്ചു