മുസാബഖ 2021-22

മദ്‌റസാ വിദ്യാര്‍ത്ഥി-മുഅല്ലിം ഫെസ്റ്റ്

Circular Download
Fest Forms Download

മുസാബഖ 2021-22

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 16-ാമത് ഇസ്‌ലാമിക കലാസാഹിത്യമത്സരം ‘മുസാബഖ’ എന്ന പേരില്‍ ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്‌ലൈനായോ, ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചോ ജനശ്രദ്ധയാകര്‍ഷിക്കുന്നവിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
കുട്ടികളിലെ സര്‍ഗശേഷികള്‍ പരിപോഷിപ്പിക്കുന്നതിനും മദ്‌റസാ പഠന സംവിധാനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നതിനും പ്രബോധനരംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും വേണ്ടിയാണ് കൗണ്‍സില്‍ മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കിഡ്ഡീസ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ജനറല്‍, മുഅല്ലിം എന്നിങ്ങനെയാണ് ഈ വര്‍ഷം മദ്‌റസാ – റെയ്ഞ്ച് – മേഖലാ – ജില്ലാ- സംസ്ഥാന തല കലാ സാഹിത്യമത്സരം സംഘടിപ്പിക്കന്നത്.
കോവിഡ്കാല പ്രതിസന്ധിയിലും ആയിരക്കണക്കിന് പ്രതിഭകള്‍ക്ക് വേദികളും അവസരങ്ങളും ഒരുക്കുന്ന ആവേശത്തോടെയാണ് ഇത്തവണ ‘മുസാബഖ’ക്ക് തുടക്കമാവുന്നത്. മദ്‌റസാതല മത്സരങ്ങള്‍ നബിദിന പരിപാടിയോടൊപ്പം നടത്താം. പെണ്‍കുട്ടികളുടെയും കിഡ്ഡീസ് വിഭാഗത്തിന്റെയും മത്സരങ്ങള്‍ റെയ്ഞ്ച് തലത്തിലും സബ്ജൂനിയറിന്റേത് ജില്ലാ തലത്തിലും അവസാനിപ്പിക്കും. മറ്റു വിഭാഗങ്ങളില്‍ കൂടുതല്‍ മികവും സര്‍ഗശേഷിയുമുള്ള കലാപ്രതിഭകള്‍ സംസ്ഥാനതലം വരേ മാറ്റുരക്കും. കോവിഡ് പ്രതിസന്ധി കാരണം മത്സര ഇനങ്ങള്‍ കുറച്ചിട്ടുണ്ട്. നിബന്ധനകളും മാര്‍ക്ക് മാനദണ്ഡങ്ങളുമെല്ലാം അന്യത്ര ചേര്‍ക്കുന്നു. എല്ലാം വായിച്ചു മനസ്സിലാക്കി സഹകരിച്ചും തയ്യാറെടുപ്പോടെയും വേണം മത്സരങ്ങള്‍ക്ക് സന്നദ്ധമാവാന്‍… പരിപാടികള്‍ മികവുറ്റതാക്കിയും സമൂഹത്തിന് മാതൃകയും പ്രയോജനകരവുമാക്കിയും കര്‍മബദ്ധരാകണമെന്ന് സദയം ഉണര്‍ത്തുന്നു. പ്രാര്‍ത്ഥനകളോടെ…