കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള മൂന്ന് ദിവസത്തെ പഠന ക്യാമ്പിന് തുടക്കമായി. പൂര്‍ണമായും ശീതികരിച്ച രണ്ട് വേദികളിലായി നടക്കുന്ന പഠന ക്യാമ്പില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത മുവ്വായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 13 സെഷനുകളിലായി 40 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും.
ഇന്ന് രാവിലെ വേദി ഒന്നില്‍ നടക്കുന്ന ‘സ്വത്വം സാക്ഷ്യം’ സെഷന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട്, സലാഹുദ്ദീന് ഫൈസി വല്ലപ്പുഴ, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അഹമ്മദ് വാഫി കക്കാട് എന്നിവര്‍ വിഷയാവതരണം നടത്തും. 9 മണിക്ക് രണ്ടാം വേദിയില്‍ ‘തിരിഞ്ഞുനോട്ടം’ സെഷന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട് ആമുഖഭാഷണം നടത്തും. ഫരീദ് റഹ്മാനി കാളികാവ്, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, സി. ഹംസ മേലാറ്റൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ വിഷയമവതരിപ്പിക്കും. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, മുകേഷ് എം.എല്‍.എ. നൗഷാദ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എം.സി. ഖമറുദ്ദീന് എം.എല്‍.എ, എം.പി.അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചക്ക് 2.30-ന് വേദി ഒന്നില്‍ ‘മാര്‍ഗ്ഗം-മാര്‍ഗദര്‍ശികള്‍’ സെഷന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബ്ദുറഹ്മാന് മുസ്ലിയാര് നന്തി, ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. വേദി രണ്ടില്‍ ദേശീയം സിംബോസിയം സെഷന് ഡോ.ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഹബീബ് ഫൈസി കോട്ടോപ്പാടം ആമുഖപ്രഭാഷണം നടത്തും. സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും. ഡോ. എന്‍.എം അബ്ദുല്‍ ഖാദര്‍ മോഡറേറ്ററായിരിക്കും. എന്‍.കെ പ്രേമചന്ദ്രന് എം പി, കെ.എന്‍ ഖാദര്‍ എം.എല്‍.എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
രാത്രി 6.30ന് വേദി ഒന്നില്‍ ‘സത്യപാത’ സെഷന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.പി മുസ്തഫല്‍ ഫൈസി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൂസ കുട്ടി ഹസ്രത്ത് എന്നിവര്‍ വിഷയാവതരണം നടത്തും. വേദി രണ്ടില്‍ വിശ്വ ശാന്തിക്ക് മതവിദ്യ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വനം വകുപ്പ് മന്ത്രി പി. രാജു ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ വിഷയമവതരിപ്പിക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മോഡറേറ്ററായിരിക്കും. റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സാലിം ഫൈസി കൊളത്തൂര്‍, സ്വാദിഖ് ഫൈസി താനൂര്‍, ഫൈസല്‍ ഹുദവി മാരിയാട് എന്നിവര്‍ വിഷയം അവതരിപ്പിക്കും.
29 ന് ഞായര്‍ രാവിലെ ആറുമണിക്ക് പുലര്‍കാല ചിന്തയില്‍ സുലൈമാന്‍ ദാരിമി ഏലംകുളം ‘ബുക്റതന്‍ വ അസ്വീല’ വിഷയം അവതരിപ്പിക്കും. രാവിലെ 9 മണിക്ക് വേദി ഒന്നില്‍ ഫത്വ സെഷനില്‍ മൊയ്തീന് മുസ്ലിയാര് പുറങ്ങ് ആമുഖപ്രഭാഷണം നടത്തും. അബ്ദുല്‍ ഗഫൂര്‍ അന്‍വരി, എം.ടി. അബൂബക്കര്‍ ദാരിമി, മുസ്തഫ അഷ്റഫി കക്കുപടി,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അലവി ഫൈസി കുളപ്പറമ്പ് വിഷയം അവതരിപ്പിക്കും.
വേദി രണ്ടില്‍ രാവിലെ 9 മണിക്ക് ‘മാനവീയം’ സിംബോസിയം നടക്കും. അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം ആമുഖപ്രഭാഷണവും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും നിര്‍വഹിക്കും. നാസര്‍ ഫൈസി കൂടത്തായി വിഷയം അവതരിപ്പിക്കും. കൊല്ലം മേയര്‍ രാജേന്ദ്രബാബു, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോക്ടര്‍ പോള്‍ ആന്റണി മുല്ലശ്ശേരി, പി സുരേന്ദ്രന്, എ സജീവന് പങ്കെടുക്കും. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മോഡറേറ്ററായിരിക്കും. സി മമ്മൂട്ടി എം.എല്‍.എ., മഞ്ഞളാംകുഴി അലി എം.എല്‍.എ., കെ.എം.ഷാജി എം.എല്‍.എ., മുഹ്സിന് എം.എല്‍.എ., നവാസ്പൂനൂര് വിശിഷ്ടാതിഥികള്‍ ആയിരിക്കും.