കൊല്ലം: ഭാരതത്തിന്റെ മണ്ണില്‍ ജനിച്ചവരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായി കരുതരുതെന്നും രാജ്യത്ത് നിലനില്‍ക്കുന്ന മതേതരത്വവും മതസൗഹാര്‍ദ്ദവും തകര്‍ക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. മതേതരത്വത്തിനേക്കുന്ന ഓരോ പോറലും ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കും. ദോശ ചുടുന്ന വേഗതയിലാണ് ഇന്ന് രാജ്യത്ത് നിയമങ്ങള്‍ പാസാക്കുന്നത്. ചര്‍ച്ചകള്‍ക്കും എതിര്‍ശബ്ദങ്ങള്‍ക്കും ഇടം നല്‍കുന്നു തന്നെയില്ല. ഇത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും അജണ്ടയാണ്. ഇന്ത്യ ഒരു മതത്തിന് മാത്രമുള്ള രാജ്യമല്ല. ഇന്ത്യ ഭരിച്ച മുസ്്‌ലിംകളും ക്രൈ്‌സ്തവരും ഇതിന് മുതിര്‍ന്നിട്ടില്ല. അമിത് ഷായും മോദിയും ഉദ്ദേശിക്കുന്നത് കൊണ്ട് മാത്രം ഇതിന് സാധ്യമല്ലെന്നും അവസാന ശ്വാസം വരെ ഇതിനെതിരെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.