പൗരത്വ നിയമത്തിനെതിരെ താക്കീതായി ദേശീയം സിംബോസിയം


കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ താക്കീതായി  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ‘മതേതരത്വം: മരവിപ്പിനും മരണത്തിനുമിടയില്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ദേശീയം സിംബോസിയം. വേദി രണ്ടില്‍ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ക്യാമ്പംഗങ്ങളെ ഉള്‍കൊള്ളിച്ച് ഇന്നലെ രാവിലെ നടന്ന സിംബോസിയം എന്‍.കെ പേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശിയം: സിംബോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിച്ചു. ഡോ.എന്‍.എം അബ്ദുല്‍ ഖാദിര്‍ മോഡറേറ്ററായിരുന്നു. അന്‍സാറുദ്ദീന്‍ കൊല്ലം, ഫൈസല്‍ നിയാസ് ഹുദവി കൊല്ലം, അബ്ദുസമദ് മുട്ടം, അബ്ദുശൂകൂര്‍ ഫൈസി പുഷ്പഗിരി, എ.കെ അശ്റഫ് പുത്തന്‍പുരയില്‍, പുറങ്ങ് അബ്ദുള്ള മുസ്ലിയാര്‍, കരീം ഫൈസി തൃശൂര്‍, സ്വാലിഹ് അന്‍വര്‍ ചേക്കന്നൂര്‍, ശഹീര്‍ കണ്ണൂര്‍, അഡ്വ.നാസര്‍ കാളംപാറ, അന്‍വര്‍ തലയോലപ്പറമ്പ്, സുധീര്‍ കൊല്ലൂര്‍വിള, അയ്യൂബ് ഖാന്‍ ഫൈസി കുരീപള്ളി, മുഹമ്മദലി മൗലവി ത്വാഹാമുക്ക്, അബൂഖൈസ് കേരളപുരം, തോപ്പില്‍ നൗശാദ്, സിയാദ് ഷാനൂര്‍ സംബന്ധിച്ചു.