സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി
ജല ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജലസംരക്ഷണ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂർ ജില്ലയിലെ ചെറുതുരുത്തി മുനീറുൽ ഇസ്ലാം മദ്രസയിൽ നടന്നു.
എസ് കെ ജെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി വാക്കോട് മൊയ്‌ദീൻകുട്ടി ഫൈസി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് ബി വി സംസ്ഥാന ഉപാധ്യക്ഷൻ ഹാഫിള് അഹ്മദ് രാജിഹ് അലി ശിഹാബ് തങ്ങൾ പാണക്കാട് അദ്ധ്യക്ഷനായി.ഡോ: സയ്യിദ് സി കെ കുഞ്ഞിക്കോയ തങ്ങൾ ഓട്ടുപ്പാറ പ്രാർത്ഥന നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി റബീഉദ്ധീൻ വെന്നിയൂർ ആമുഖ പ്രഭാഷണവും
മഉമൂൻ ഹുദവി വണ്ടൂർ മുഖ്യ പ്രഭാഷണവും നിർവഹിച്ചു.
“കരുതിവെക്കാം ജീവന്റെ തുള്ളികൾ;നാളെക്കായ്” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിനിൽ സഹജീവികൾക്കൊരു നീർക്കുടം, പോസ്റ്റർ പ്രദർശനം, ചിത്രപ്രദർശനം, വാട്ടർ ബജറ്റിങ് &അവാർഡ്, തണ്ണീർപന്തൽ, ജലപ്രതിജ്ഞ തുടങ്ങിയ പരിപാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഈ മാസം 30 വരെ റെയിഞ്ച്, യൂണിറ്റ് തലങ്ങളിൽ നടക്കും.
എസ് കെ ജെ എം സി സി സെക്രട്ടറിമാരായ കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, കെ ടി ഹുസൈൻകുട്ടി മൗലവി, എസ് കെ എസ് ബി വി പി സംസ്ഥാന ചെയർമാൻ അബ്ദുൽ ഖാദിർ അൽ ഖാസിമി, എസ് കെ ജെ എം തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഇല്ല്യാസ് ഫൈസി തൃശൂർ, യു ആർ പ്രദീപ് എം എൽ എ,
ഷെയ്ഖ് അബ്ദുൽ ഖാദർ,വി മൊയ്‌ദീൻകുട്ടി മുസ്‌ലിയാർ, എ കെ ഇസ്മായിൽ ഹസനി, സൈദലവി ഹാജി, ശമീർ അൻവരി ചേലക്കര, ബാദുഷ അൻവരി ദേശമംഗലം, നാലകത്ത് റസാഖ് ഫൈസി, സുലൈമാൻ മൗലവി, കെ ഹംസക്കുട്ടി മൗലവി, ഷാഹിദ് കോയ തങ്ങൾ, മരക്കാർ ഹാജി, ഷൗക്കത്തലി ദാരിമി, ഉണ്ണീൻകുട്ടി മുസ്ലിയാർ, എസ് കെ എസ് ബി വി സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് സ്വദഖത്തുല്ലാഹ് തങ്ങൾ, ട്രഷറർ അസ്‌ലഹ് മുതുവല്ലൂർ, വാർഡ് പഞ്ചായത്ത് മെമ്പർ മുഹമ്മദ് നാസിഫ് ചാവക്കാട്,
മുഹമ്മദ് ബിലാൽ, ഫാസിൽ കൊടക്കാട്, അമീർ ആലപ്പുഴ, സിറാജ് മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.