സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ ഭാരവാഹികള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ ഭാരവാഹികള്‍

വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (പ്രസിഡണ്ട്)
എം. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കൊടക് (ജനറല്‍ സെക്രട്ടറി)
അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍ (ട്രഷറര്‍)

ചേളാരി:  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍  പ്രസിഡണ്ടായി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയെയും, ജനറല്‍ സെക്രട്ടറിയായി  കൊടക് എം. അബ്ദുറഹ്‌മാന്‍ മുസ്ലിയാരെയും ട്രഷററായി അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂരിനെയും തെരഞ്ഞെടുത്തു. കെ.കെ. ഇബ്‌റാഹീം മുസ്ലിയാര്‍ കോഴിക്കോട്, മുഹമ്മദലി ഫൈസി കോട്ടോപ്പാടം എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. കെ.ടി. ഹുസൈന്‍കുട്ടി മുസ്ലിയാര്‍ മലപ്പുറം, പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ എന്നിവര്‍ സെക്രട്ടറിമാര്‍.
ഉപസമിതി ഭാരവാഹികള്‍: മുഅല്ലിം ക്ഷേമനിധി. പി.കെ. മൂസക്കുട്ടി ഹസ്റത്ത് (അഡൈ്വസര്‍), വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (ചെയര്‍മാന്‍), സയ്യിദ് ഒ.എം.എസ്. തങ്ങള്‍ നിസാമി മേലാറ്റൂര്‍ (ഡെപ്യൂട്ടി ചെയര്‍മാന്‍.), പരീക്ഷാ ബോര്‍ഡ്: ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി (ചെയര്‍മാന്‍), കെ.ടി.ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ (കണ്‍വീനര്‍), തദ്രീബ്: അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം (ചെയര്‍മാന്‍), ഇസ്മാഈല്‍ ഫൈസി എറണാകുളം (കണ്‍വീനര്‍), വനിതാ ശരീഅത്ത് കോളേജ്: സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), പി.കെ.അബ്ദുല്‍ ഖാദിര്‍അല്‍ ഖാസിമി (കണ്‍വീനര്‍), കലാമത്സരം: കൊടക് അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ (ചെയര്‍മാന്‍), അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി (കണ്‍വീനര്‍), എസ്.കെ.എസ്.ബി.വി ഉപദേശക സമിതി: സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), അനീസ് ഫൈസി മാവണ്ടിയൂര്‍ (കണ്‍വീനര്‍).
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ പ്രസിഡണ്ട് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.