നൂറ് സമസ്ത സെന്റിനറി മുഅല്ലിം മന്‍സിലുകള്‍ നിര്‍മിച്ചുനല്‍കും

സമസ്ത നൂറാം വാര്‍ഷികം
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നൂറ് സമസ്ത സെന്റിനറി മുഅല്ലിം
മന്‍സിലുകള്‍ നിര്‍മിച്ചുനല്‍കും.
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാ അദ്ധ്യാപകര്‍ക്കായി നൂറ് ‘സമസ്ത സെന്റിനറി മുഅല്ലിം മന്‍സിലുകള്‍’ നിര്‍മിച്ചുനല്‍കും. ആദ്യഘട്ടത്തില്‍ 40 മന്‍സിലുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തില്‍ ആഗസ്റ്റ് 15-ന് മുമ്പ് റെയ്ഞ്ച് കമ്മിറ്റികളില്‍ അപേക്ഷ സമര്‍പിക്കണം. ജില്ലാ  തലത്തില്‍ പ്രത്യേക ക്വാട്ട പ്രകാരമാണ് നിര്‍മ്മിച്ചു നല്‍കുക. 40 വീടുകളുടെ ശിലാസ്ഥാപനം ഒരേ സമയത്ത് 40 ഇടങ്ങളിലായി സെപ്തംബര്‍ 5-ന് നടക്കും. ഇത് സംബന്ധിച്ച് ചേളാരിയില്‍ വെച്ച് ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ വൈസ് പ്രസിഡണ്ട് കെ.കെ. ഇബ്റാഹീം മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, സയ്യിദ് ഒ.എം.എസ് തങ്ങള്‍ നിസാമി, കെ.ടി. ഹുസൈന്‍ കുട്ടി മൗലവി, സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍, പി.കെ.അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍, സി.മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി
എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, കെ.എഛ്.അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, ബശീര്‍ ദാരിമി കോഴിക്കോട്, ഹാരിസ് ബാഖവി കബ്ലക്കാട്, സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, മുഹമ്മദ് ശാജഹാന്‍ ജലാലി കന്യാകുമാരി, പീരു മുഹമ്മദ് ഹിഷാമി തിരുവനന്തപുരം, ശാജഹാന്‍ അമാനി കൊല്ലം, അബൂബക്ര്‍ സാലൂദ് നിസാമി കാസര്‍ഗോഡ്, മുഹമ്മദ് നവവി മുണ്ടോളി ദക്ഷിണ കന്നഡ, പി.എം. ആരിഫ് ഫൈസി കൊടക്, ഹംസക്കോയ ദാരിമി ലക്ഷദ്വീപ്, സുഹൈല്‍ ഫൈസി ബംഗലൂരു പ്രസംഗിച്ചു.