സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഭാരവാഹികള്‍

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഭാരവാഹികളായി സി കെ എം സ്വാദിഖ് മുസ്ലിയാര്‍ മണ്ണാര്‍ക്കാട് (പ്രസിഡണ്ട്) കെ കെ ഇബ്രാഹിം മുസ്ലിയാര്‍ എളേറ്റില്‍, ടി മൊയ്തീന്‍ മുസ്ലിയാര്‍ പുറങ്ങ് (വൈ പ്രസിഡണ്ട്) ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (ജനറല്‍ സെക്രട്ടറി) എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, കെ.ടി. ഹുസൈന്‍ കുട്ടി മൗലവി മലപ്പുറം (ജോ: സെക്രട്ടറി) എം. ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ വയനാട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. എസ് കെ ജെ എം സി സി അറുപതാം വാര്‍ഷിക കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കെ കെ ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹപ്രഭാഷണവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, പുത്തനഴി മൊയ്തീന്‍ ഫൈസി, വി.കെ. കുഞ്ഞമ്മദ് ഹാജി ബഹ്‌റൈന്‍, മൗലവി അബ്ദുല്‍ ഖാദര്‍ മന്നാനി കന്യാകുമാരി, പി.കെ.ശറഫുദ്ദീന്‍ ബാഖവി കൊല്ലം, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, മുഹമ്മദ് ബശീര്‍ അല്‍ ഖാസിമി കോട്ടയം, പി.ഇ. മുഹമ്മദ് ഫൈസി ഇടുക്കി, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, എം. അബ്ദുറസാഖ് മുസ്‌ലിയാര്‍ വടക്കുംപുറം, എം.പി. ഹംസ മുസ്‌ലിയാര്‍ കൊണ്ടേണ്ടാട്ടി, അബ്ദുസ്സലാം മൗലവി ഇരിക്കൂര്‍, സി.മുഹമ്മദലി ഫൈസി പാലക്കാട്, എ.ആര്‍. ശറഫുദ്ദീന്‍ അല്‍ ജാമിഇ തിരുവനന്തപുരം, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, അബൂബക്ര്‍ മുസ്‌ലിയാര്‍ നീലഗിരി, അശ്‌റഫ് ഫൈസി വയനാട്, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, എസ്.എം.ഹംസ മുസ്‌ലിയാര്‍ ചിക്മഗ്‌ളുരു, കെ.എല്‍.ഉമര്‍ ദാരിമി മംഗലാപുരം, സയ്യിദ് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ് സംസാരിച്ചു.