കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മദ്‌റസാ അധ്യാപക സംഘടന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ തുടക്കമായി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ അറുപതാം വാര്‍ഷിക സ്മരണയില്‍ അറുപത് പതാകകള്‍ വാനിലുയര്‍ത്തിയാണ് സമ്മേളനത്തിന് ആരംഭം കുറിച്ചത്. മത-സാമൂഹിക രംഗത്തെ അറുപത് പ്രമുഖര്‍ പതാക ഉയര്‍ത്തല്‍ കര്‍മത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് ഖാദി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബ്ദുറഹ്്മാന്‍ മുസ്ലിയാര്‍ കൊടക് സ്വാഗതം പറഞ്ഞു. ആള്‍ കര്‍ണാടക സ്റ്റേറ്റ് ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ബാംഗ്ലൂര്‍ ജാമിഅ റസ്വിയ്യ സിയാഉല്‍ ഖുര്‍ആന്‍ പ്രിന്‍സിപ്പലുമായ മൗലാനാ മുഫ്തി ശരീഫുര്‍ റഹ്്മാന്‍ റസ്വി അല്‍ ഖാദിരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക സുവനീര്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇസ്മായീല്‍ കുഞ്ഞുഹാജി മാന്നാറിന് നല്‍കി പ്രകാശനം ചെയ്തു. ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്‌വി രചിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷയുടെ കോംപ്ലിമെന്ററി എഡിഷന്റെ പ്രകാശനകര്‍മം അമിനി ദ്വീപ് ഖാദി സയ്യിദ് ഫത്ഹുല്ലാ മുത്തുക്കോയ തങ്ങള്‍ പ്രകാശനം ചെയ്തു. പി.വി അബ്ദുല്‍ വഹാബ് എം.പി, എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അന്‍വര്‍ സാദത്ത് എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, ശാഫി പറമ്പില്‍ എം.എല്‍.എ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കടക്കല്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ഹംദുല്ല സഈദ്, ഹാഷിറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തി. റഷീദ് ബീമാപ്പള്ളി, കെ.പി മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, തോന്നക്കല്‍ ജമാല്‍, നിസാര്‍ പറമ്പന്‍, സിദ്ധീഖ് നദ്വി ചേറൂര്‍, സി.എച്ഛ് ത്വയ്യിബ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, ഡോ. പി.ടി അബ്ദുറഹ്്മാന്‍ ദുബൈ എന്നിവര്‍ സംബന്ധിച്ചു. കെ.ടി ഹുസൈന്‍ കുട്ടി മൗലവി നന്ദി പറഞ്ഞു.
രാത്രി ഏഴു മണിക്ക് ആരംഭിച്ച ‘അവബോധം’ പഠന സെഷനില്‍ മഅ്മൂന്‍ ഹുദവി വണ്ടൂര്‍, സലാം ബാഖവി വടക്കെക്കാട്, അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി ആലുവ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ആബിദ് ഹുസൈന്‍ എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ എന്നിവര്‍ ആശംസകളറിയിച്ചു. ഹംസ ഹാജി മൂന്നിയൂര്‍, ഡോ. എന്‍.എ മുഹമ്മദ് ബംഗളൂരു, നിര്‍മാണ്‍ മുഹമ്മദലി ഹാജി, കുഞ്ഞിമോന്‍ ഹാജി ചെന്നൈ, അഡ്വ. സുബൈര്‍ തിരുവനന്തപുരം, ഫള്ലുദ്ദീന്‍ ദാരിമി ചടയമംഗലം, അബ്ദുല്‍ വാഹിദ് ദാരിമി മുട്ടേക്കാട്, നൗഷാദ് ബംഗളൂരു, ശറഫുദ്ദീന്‍ വെന്‍മേനാട്, നസ്വീര്‍ ഖാന്‍ ഫൈസി കണിയാപുരം, ഹംസ സ്വമദാനി കന്യാകുമാരി, ലത്വീഫ് ഹാജി ബംഗളൂരു, ഒ.എം ശരീഫ് ദാരിമി കോട്ടയം, മന്‍സ്വൂര്‍ ഹുദവി പാതിരമണ്ണ, അബ്ദുസ്വമദ് ദാരിമി ആലുവ എന്നിവര്‍ സംബന്ധിച്ചു. ഇസ്്മാഈല്‍ ഫൈസി എറണാകുളം നന്ദി പറഞ്ഞു. രാത്രി ഒന്‍പതരയോടെ ആരംഭിച്ച ‘അനുഭൂതി’ ആത്മീയ സെഷനില്‍ മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, ഇബ്രാഹീം ഫൈസി പേരാല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ശാനവാസ് മന്നാനി അഞ്ചല്‍, അബ്ദുല്‍ ജലീല്‍ ഫാളിലി കരുവ, സിറാജുദ്ദീന്‍ റഷാദി, ജമാലുദ്ദീന്‍ മുസ്ലിയാര്‍, എം.എം ബശീര്‍ ഹാജി, ശരീഫ് കാശിഫി, അയ്യൂബ് നിസാമി എന്നിവര്‍ സംബന്ധിച്ചു. രാത്രി പതിനൊന്ന് മണിക്ക് നടന്ന മാലപ്പാട്ട് ആസ്വാദനത്തോടെ ആദ്യ ദിനത്തെ പരിപാടികള്‍ സമാപിച്ചു. മൂവായിരത്തോളം വരുന്ന കാമ്പംഗങ്ങള്‍ക്കായി ഇന്നും നാളെയുമായി വിവിധ പഠന സെഷനുകള്‍ നടക്കും. നാളെ വൈകീട്ട് ജനലക്ഷങ്ങളെ പങ്കെടുപ്പിച്ച് നടക്കുന്ന സമാപന മഹാസമ്മേളനത്തോടെ അറുപതാം വാര്‍ഷികത്തിന് സമാപനമാവും.