കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെരായ സമരത്തില്‍ മത-രാഷ്ട്രീയ വിഭാഗീയതകള്‍ മറന്ന് ഒന്നിച്ച് നില്‍ക്കണമെന്ന് ആള്‍ കര്‍ണാടക സുന്നി ഉലമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഫ്തി ശരീഫ്റഹ്മാന്‍ റസ്വി അല്‍ ഖാദിരി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന ഈ കരിനിയമം മുസ്്ലിംകളുടെ മാത്രം പ്രശ്‌നമല്ല. തുല്യനീതിയിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമാണ്. രാജ്യത്തിനെതിരെ വരുന്ന പ്രതിബന്ധങ്ങളെ ഒറ്റക്കെട്ടായി നേരിട്ടപ്പോഴൊക്കെ വിജയിച്ച ചരിത്രമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.