സമസ്തയുടെ വിദ്യാഭ്യാസ മുന്നേറ്റം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു: ആലിക്കുട്ടി മുസ്ലിയാര്‍

കൊല്ലം: പതിനായിരത്തിനടുത്ത് വരുന്ന മദ്രസകളും പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ഒരു ലക്ഷം അധ്യാപകരുമായി സമസ്ത മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ വിപ്ലവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജ.സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.