കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം അനുവദിക്കരുത്. -സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ചില രാഷ്ട്രീയനേതാക്കളുടെ ഗൂഢനീക്കങ്ങള്‍ സമൂഹം തിരിച്ചറിയണമെന്നും മതസൗഹാര്‍ദ്ദത്തിന്റെ വിളനിലമായി അറിയപ്പെട്ട കേരളത്തിന്റെ സല്‍പേരിന് കളങ്കം വരുത്തുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വ്വാഹകസമിതി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ മതസൗഹാര്‍ദ്ധത്തിന്റെ കാവല്‍ക്കാര്‍ എന്ന് മതഭേതമന്യെ എല്ലാവരാലും അംഗീകരിക്കുന്ന പാണക്കാട് തങ്ങന്മാരെ സന്ദര്‍ശിക്കുന്നതിനെ പോലും മതമൗലിക വാദമായി പ്രസ്ഥാവന ഇറക്കുന്നത് ഒരിക്കലും അനുവദിക്കാവതല്ലെന്നും പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.
ചേളാരി സമസ്താലയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, എം.എ.ചേളാരി, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, സി. മുഹമ്മദലി ഫൈസി പാലക്കാട്, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, അബ്ദുസ്സ്വമദ് മൗലവി മുട്ടം, എം. ശാജഹാന്‍ അമാനി കൊല്ലം, പി. എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, എ.എം. ശരീഫ് ദാരിമി നീലഗിരി, അബ്ദുല്‍ ലത്വീഫ് ദാരിമി മംഗലാപുരം, എം.കെ. അയ്യൂബ് ഹസനി ബംഗലൂരു, എസ്. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, അശ്‌റഫ് ബാഖവി മീനറ, തിരുവനന്തപുരം, അശ്‌റഫ് ഫൈസി പനമരം വയനാട്  പ്രസംഗിച്ചു.