50 വര്‍ഷത്തെ സേവനത്തിന് 13 മദ്‌റസാ അദ്ധ്യാപകര്‍ക്ക് ‘സുവര്‍ണ സേവന അവാര്‍ഡ്’


മദ്‌റസാ അദ്ധ്യാപന സേവന രംഗത്ത് 50 വര്‍ഷം പൂര്‍ത്തീകരിച്ച 13 മദ്‌റസാ അദ്ധ്യാപകരെ  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആദരിക്കുന്നു. നിയമാനുസൃതം രേഖകള്‍ ശരിപ്പെടുത്തുകയും മാതൃകാപരമായ സേവനങ്ങള്‍ നടത്തിയവരേയുമാണ് അവാര്‍ഡിന് പരിഗണിച്ചത്. അര്‍ഹരായവര്‍: കെ.എം.മഹ്‌മൂദ് മുസ്‌ലിയാര്‍ ചപ്പാരപ്പടവ്, ടി.കെ.ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍ തൃപ്രങ്ങോട്, എം.അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍ നാദാപുരം, കെ.കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കിടങ്ങയം, കെ.സി.അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ ആരാമ്പ്രം, ടി.കെ.ബീരാന്‍കുട്ടി മുസ്‌ലിയാര്‍ മങ്കട പള്ളിപ്പുറം, സി.പി.മുഹമ്മദ് മുസ്‌ലിയാര്‍ പുറത്തൂര്‍, എം.പി.കുഞ്ഞവറു മുസ്‌ലിയാര്‍ കോട്ടക്കല്‍, പി.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചെലവൂര്‍, എ.സി.ആലിക്കുട്ടി മുസ്‌ലിയാര്‍ ചെലവൂര്‍, പി.അബ്ദുല്ല മുസ്‌ലിയാര്‍ മോങ്ങം, വി.അബ്ദുല്ല മുസ്‌ലിയാര്‍  അരീക്കോട്, സി.പി.മുഹമ്മദ് മുസ്‌ലിയാര്‍ കിടങ്ങയം.