മദ്‌റസ അദ്ധ്യാപകര്‍ക്ക് സര്‍വ്വീസ് ആനുകൂല്യമായി 60 ലക്ഷം രൂപ അനുവദിച്ചു

ചേളാരി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസ അദ്ധ്യാപകര്‍ക്ക് നല്‍കിവരാറുള്ള സര്‍വ്വീസ് ആനുകൂല്യം പദ്ധതിയിലേക്ക് 60 ലക്ഷം രൂപ അനുവദിച്ചു. പാസായിട്ടുള്ള അപേക്ഷകര്‍ക്ക് റെയ്ഞ്ച് സെക്രട്ടറിമാര്‍ മുഖേന ആനുകൂല്യ സംഖ്യ നല്‍കിത്തുടങ്ങി. അദ്ധ്യാപകരുടെ സര്‍വ്വീസ്, യോഗ്യത അടിസ്ഥാനപ്പെടുത്തിയാണ് ആനുകൂല്യം നല്‍കി വരുന്നത്. പാസായവര്‍ക്ക് അതുസംബന്ധിച്ച വിവരം സന്ദേശമായി ഫോണില്‍ ലഭിക്കും. പാസാകാത്തവര്‍ക്ക് ലോക്ഡൗണിന് ശേഷം ഓഫീസുമായി ബന്ധപ്പെട്ട് ആനുകൂല്യം കൈപറ്റാവുന്നതാണെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ ഫൈസിയും അറിയിച്ചു.