ചേളാരി: റമളാന്‍ വെക്കേഷന്‍ സമയം ഉപയോഗപ്പെടുത്തി മദ്‌റസകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ആന്‍ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മദ്‌റസാ മാനേജ്‌മെന്റും മുഅല്ലിംകളും മുമ്പോട്ട് വരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നി ര്‍വാഹക സമിതി അഭ്യര്‍ത്ഥിച്ചു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.എ. ചേളാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ‘റമളാന്‍ കാരുണ്യം, സംസ്‌കരണം, മോചനം’ എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റമളാന്‍ കാമ്പയിന്‍ തസ്‌കിയത്ത് ക്യാമ്പ്, ഇഫ്താര്‍ മീറ്റ്, ബദ്ര്‍ ദിനാചരണം, ഖത്മുല്‍ ഖുര്‍ആന്‍, ദുആ മജ്‌ലിസ് തുടങ്ങിയവ സംഘടിപ്പിച്ച് വിജയിപ്പിക്കുവാന്‍ യോഗം ആഹ്വാനം ചെയ്തു. യോഗത്തില്‍ അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ബി.എസ്.കെ. തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍ഗോഡ്, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, അബ്ദുസ്സ്വമദ് മുട്ടം, മാണിയൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി കണ്ണൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, സി. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, എം.കെ. അയ്യൂബ് ഹസനി ബാംഗ്ലൂര്‍, പി.എം.ആരിഫ് ദാരിമി കൊടക്, അബൂബക്ര്‍ ബാഖവി നീലഗിരി, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ശാജഹാന്‍ അമാനി കൊല്ലം, കെ.എഛ്. അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം. എം. മുഹമ്മദ് ഹംസ സ്വമദാനി കന്യാകുമാരി, ഉമറുല്‍ ഫാറൂഖ് മൗലവി ചിക്മഗളുരു സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കെ.ടി. ഹുസൈന്‍ കുട്ടി മൗലവി നന്ദിയും പറഞ്ഞു.