തഖ് വിയ ജില്ല സദർ മുഅല്ലിം സംഗമം- സംസ്ഥാന തല ഉദ്ഘാടനം

അറിവിൻ പ്രസരണത്തിൽ സദർ മുഅല്ലിംകളുടെ പങ്ക് നിസ്തുലം:- അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ

കരിയാട്:
അറിവിൻ പ്രസരണത്തിൽ സദർ മുഅല്ലിംകളുടെ പങ്ക് നിസ് തുലമാണെന്നും കുട്ടികളെ മത ചിന്തയുള്ളവരാക്കുന്നതിൽ അവർ വഹിക്കുന്ന ത്യാഗം അവിസ്മരണീയമാണെന്നും കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ജംഇയ്യത്തുൽ മുഅല്ലിമീൻ സദർ മുഅല്ലിം സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കരിയാട് മൊയ്‌തു മാസ്റ്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് വൈറസ് പോലെ പടർന്നു കൊണ്ടിരിക്കുന്ന അസാന്മാർഗിക പ്രവണതകളുടെ പിന്നിൽ വലിയൊരു ശതമാനം പങ്കും വിദ്യാർഥി സമൂഹത്തിനാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഈ അധാർമിക പ്രവണതകൾക്ക് നേതൃത്വം നൽകുന്നതെന്നുള്ളത് ദുഃഖകരമാണെന്നും ആ വിഭാഗത്തെ സമുദ്ധരിക്കേണ്ടത് മുഅല്ലിംകളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
മതകീയ രംഗത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യതിരിക്തമാക്കുന്നത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഇടപെടലാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
രാവിലെ സുബഹി നിസ്കാരാനന്തരം പുതുശ്ശേരി ജുമാമസ്ജിദിൽ മജ്ലിസുന്നൂറിന് പാണക്കാട് സയ്യിദ് മുഖ് താർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
രാവിലെ 6:15 ന് പെരിങ്ങത്തൂർ ശൈഖ് അലിയ്യുൽ കൂഫി മഖാം സിയാറത്തിന് ഖാസി ടി കെ ഉമർ മുസ്ലിയാർ നേതൃത്വം നൽകി.
എൻ എ അബ്ദുൽ കരീം പതാക ഉയർത്തി.
സദർ മുഅല്ലിം സംഗമം സെൻട്രൽ കൗൺസിൽ പ്രസിഡണ്ട് ഡോക്ടർ ബഹാഉദ്ദീൻ മുഹമ്മദ് നദ് വി കൂരിയാട് അധ്യക്ഷത വഹിച്ചു.
സുന്നി ബാലവേദി ഇഖ്‌റഹ് ടാലൻറ്പ്രോഗ്രാം സ്വർണ്ണ മെഡൽ വിതരണം ബഹാഉദ്ദീൻ നദ് വിയും ക്യാഷ് അവാർഡ് വിതരണം ഖാസി ടിഎസ് ഇബ്രാഹിം മുസ്ലിയാരും തഹ്സീനൂൽ ഖിറാഅ സർട്ടിഫിക്കറ്റ് വിതരണം സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് സയ്യിദ് മഹ്മൂദ് സഫ് വാൻ കോയ തങ്ങളും മികച്ച റെയിഞ്ചുകൾക്കുള്ള മർഹും പികെപി അബ്ദുസ്സലാം മുസ്ലിയാർ സ്മാരക റമദാൻ ഫണ്ട് ഉപഹാര വിതരണം കെ കെ മുഹമ്മദ് ദാരിമി അരിയിലും മർഹൂം സയ്യിദ് ഹാഷിം കുഞ്ഞി തങ്ങൾ സ്മാരക ക്യാഷ് അവാർഡ് വിതരണം സിറാജുദ്ദീൻ ദാരിമി കക്കാടും മികച്ച പള്ളികൾക്കുള്ള മർഹും എംകെ ഇബ്രാഹിം മുസ്ലിയാർ സ്മാരക ഉപഹാര വിതരണം കൊറ്റുപുറത്ത് മഹ്മൂദ് ഹാജിയും നിർവഹിച്ചു.
തുടർന്ന് പ്രകാശം സെഷനിൽ ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട് സമസ്ത നൂറിന്റെ നിറവിൽ എന്ന വിഷയവും പ്രതിഫലനം സെഷനിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ വർത്തമാനവും ഭാവിയും എന്ന വിഷയം കൊടക് അബ്ദുറഹ്മാൻ മുസ്ലിയാരും പ്രയാണം സെഷനിൽ അബ്ദുസമദ് മുട്ടവും പ്രതിധനി സെഷനിൽ എസ് വി മുഹമ്മദലി മാസ്റ്റർ മദ്രസ ധർമ്മവും കർമ്മവും എന്ന വിഷയവും അവതരിപ്പിച്ചു.
സമീക്ഷ സെഷൻ അബ്ദുൽ ഷുക്കൂർ ഫൈസി പുഷ്പഗിരിയുടെ അധ്യക്ഷതയിൽ
ജില്ലാ പ്രസിഡണ്ട് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ടി ഹാഷിം തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
റിയാസ് ഷാദുലി പള്ളി, അബ്ദുൾ നാസർ ഫൈസി പാവന്നുർ, അബ്ദുൽ ഫത്താഹ് ദാരിമി, ഉസ്മാൻ ഹാജി വേങ്ങാട്, കെ സി മൊയ്തു മൗലവി, അബ്ദുല്ലത്തീഫ് ഫൈസി പറമ്പായി, അബ്ദുറഹ്മാൻ മിസ്ബാഹി, അബ്ദുസ്സലാം ഇരിക്കൂർ, അബ്ദുല്ലത്തീഫ് ഇടവച്ചാൽ, കെ എസ് അലി മൗലവി ഇരട്ടി, അബ്ദുൽ മജീദ് ദാരിമി കരിയാട്, അഷ്റഫ് ഫൈസി കരുവഞ്ചാൽ, അബ്ദുല്ല ഹുദവി കണ്ണാടിപ്പറമ്പ്, അബ്ദുറഷീദ് അസ്ഹരി കണ്ണൂർ സിറ്റി, സിദ്ദീഖ് ഫൈസി വെൺമണൽ, റഹ്മത്തുള്ള മൗലവി വളപട്ടണം, അബൂബക്കർ യമാനി തുവക്കുന്ന്, മുസ്തഫ കൊട്ടില, സുബൈർ അരിയിൽ, അൻവർ ഹൈദരി, ഇ വി അഷറഫ് മൗലവി കമ്പിൽ, ഉബൈദ് ഹുദവി ചാലാട്, ശാക്കിർ തോട്ടിക്കൽ, ആബിദ് ദാരിമി എടക്കാട്, മുനീർ കുന്നത്ത്, എന്നിവർ പ്രസംഗിച്ചു.