സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ സാരഥികള്‍

 

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസിഡണ്ട്,
വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ജനറല്‍ സെക്രട്ടറി,
കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ ട്രഷറര്‍
എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക് 
  പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികളായി  ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചെമ്മാട്  (പ്രസിഡണ്ട്), അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി കണ്ണൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍),  വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (ജനറല്‍ സെക്രട്ടറി), എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി മലപ്പുറം (ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഅല്ലിം ക്ഷേമനിധി അഡൈ്വസറായി പി.കെ. മൂസക്കുട്ടി ഹസ്‌റത്ത്, ചെയര്‍മാനായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡെപ്യൂട്ടി ചെയര്‍മാനായി അബ്ദുസ്സ്വമദ് മൗലവി മുട്ടം, പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്  എന്നിവരെയും തെരഞ്ഞെടുത്തു.
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മാണിയൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി കണ്ണൂര്‍, ശംസുദ്ദീന്‍ ദാരിമി ദക്ഷിണ കന്നഡ, എം.കെ. അയ്യൂബ് ഹസനി ബംഗളൂരു, അശ്റഫ് ഫൈസി പനമരം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍ഗോഡ്, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, പി. എ. ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ ആലപ്പുഴ, എം. ശാജഹാന്‍ അമാനി കൊല്ലം, മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, അബ്ദുല്‍ ലത്തീഫ് ബാഖവി തിരുവനന്തപുരം, എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, കെ.എഛ്. അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, പി.എം. ആരിഫ് ഫൈസി കൊടക്, അബൂബക്കര്‍ ബാഖവി നീലഗിരി സംസാരിച്ചു. മാനേജര്‍ എം.എ. ചേളാരി സ്വാഗതവും കെ.ടി. ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.