ക്ഷേമ പദ്ധതികൾ
മുഅല്ലിം ക്ഷേമനിധി
മദ്‌റസാ അദ്ധ്യാപകര്‍ക്ക് അവരുടെ ആവശ്യവും സര്‍വീസിനുമനുസരിച്ച് നല്‍കു സഹായധന പദ്ധതിയാണിത്. എം.എസ്.ആര്‍. എടുത്ത ശേഷം 3 വര്‍ഷം സര്‍വ്വീസുള്ള മുഅല്ലിമിന് അപേക്ഷിക്കാം. ഒരാള്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്ന തോതിലാണിത് നല്‍കുക. പുതുതായി വീട് നിര്‍മിക്കുതിന് കൂടിയ സര്‍വീസിന് 20,000/-, വിവാഹത്തിന് കൂടിയ സര്‍വീസിന് 20,000/-, രോഗ ചികിത്സക്ക് പരമാവധി 5,000/-, അവശ സഹായം 5000/-, വിധവാ സംരക്ഷണത്തിന് 10,000/-, കിണര്‍- കക്കൂസ് നിര്‍മ്മാണത്തിന് 3,000/-, മരണാനന്തര ക്രിയക്ക് 4,000/-, അത്യാഹിത അടിയന്തിര സഹായം 10,000/- വരെ എിങ്ങനെയാണ് പരമാവധി നല്‍കി വരുന്നത്.
അത്യാഹിത അടിയന്തിര സഹായം
പെട്ടന്നുണ്ടായ അപകടം, കിഡ്‌നി, ഹാര്ട്ട്, ക്യാന്‍സര്‍ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ നല്‍കുന്ന സഹായം
നിക്ഷേപ പദ്ധതി
മദ്‌റസാ അദ്ധ്യാപകരില്‍ സമ്പാദ്യ ശീലത്തിലൂടെ സുരക്ഷിതത്വബോധം വളര്‍ത്താനും ഭാവി ജീവിതത്തില്‍ അവര്‍ക്ക് തുണയേകാനുമുള്ള പദ്ധതിയാണിത്. മുഅല്ലിംകള്‍ പ്രതിമാസ ശമ്പളത്തിന്റെ 5% നിക്ഷേപിക്കണം. കൗസില്‍ കൂടുതലായി നല്‍കുന്ന തുക ജോലി നിര്‍ത്തി വിശ്രമകാലത്ത് മാത്രമേ ലഭിക്കുകയുള്ളൂ. സ്വന്തം നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം
മുഅല്ലിം പെന്‍ഷന്‍
സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും വാര്‍ധക്യസഹജമായ കാര്യങ്ങളാല്‍ അധ്യാപന വൃത്തിയില്‍ തുടരാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന മുഅല്ലിംകള്‍ ക്ക് 500 രൂപാ വീതം പെന്‍ഷന്‍ നല്‍കി വരുന്നു.
മുഅല്ലിം ആനുകൂല്യം
യോഗ്യതക്കും സര്‍വ്വീസിനുമനുസരിച്ച് വിവിധ കാറ്റഗറിയായി തിരിച്ച് അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആനുകൂല്യം നല്‍കിവരുന്നു . 1350 രൂപ മുതല്‍ 2100 രൂപ വരെയാണ് ഒരാള്‍ക്ക് ആനുകൂല്യം നല്‍കപ്പെടുക. ഓരോ വര്‍ഷവും കുരുന്നു കള്‍, സന്തുഷ്ട കുടുംബം എന്നി മാസികകളില്‍ ഒന്നിന് 10 വീതം വരിക്കാരെ ചേര്‍ക്കുവര്‍ക്ക് എല്ലാ വര്‍ഷവും ആനുകൂല്യം ലഭിക്കും.
അവശതാ സഹായം
യഥാവിധം സര്‍വ്വീസോ പ്രായമോ ഇല്ലാത്തതിന്റെ പേരില്‍ പെന്‍ഷന് അര്‍ഹത ഇല്ലാതിരിക്കുകയും ശാരീരികാവശത മൂലം ജോലിയില്‍ നിന്നും വിരമിക്കേണ്ടിവരികയും ചെയ്യുന്നവര്‍ക്ക് നല്‍കുന്ന സഹായം (5,000/-)
അവാര്‍ഡുകള്‍
- സുവര്‍ണ സേവനം: 50 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കുന്ന അവാര്‍ഡ് (10,000 രൂപയും മെമെന്റോയും).
- മാതൃകാ മുഅല്ലിം: രേഖപ്രകാരം ചുരുങ്ങിയത് 25 വര്‍ഷം മദ്‌റസാ രംഗത്തും 10 വര്‍ഷം റെയ്ഞ്ച് ജില്ലാ രംഗത്തും സേവനം പൂര്‍ത്തിയാക്കിയവരും പൊതുപ്രവര്‍ത്തകനും സ്വഭാവ വ്യക്തിത്വമുള്ളവരുമായ മുഅല്ലിംകളില്‍നിന്ന് സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു മുഅല്ലിമിന് അവാര്‍ഡ് (10,000 രൂപയും മെമെന്റോയും).
- സര്‍വ്വീസ് അവാര്‍ഡ്: 25 വര്‍ഷം ഒരേ സ്ഥാപനത്തില്‍ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കി വരുന്ന അവാര്‍ഡ് (2,000 രൂപയും പ്രശസ്തിപത്രവും)
- സ്മാരക അവാര്‍ഡ് (1): കെ.കെ. ഹസ്‌റത്ത്, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, കൂറ്റനാട്, പി. അബൂബക്ര്‍ നിസാമി സ്മരണാ അവാര്‍ഡ് (എഴാം തരത്തില്‍ ഫസ്റ്റായതോടുകൂടി റെയ്ഞ്ച് തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് 500/-).
- സ്മാരക അവാര്‍ഡ് (2): ശംസുല്‍ ഉലമാ & കെ.പി. ഉസ്മാന്‍ സാഹിബ് സ്മരണാ അവാര്‍ഡ് (പത്താം തരം പൊതുപരീക്ഷയില്‍ ഫസ്റ്റായി വിജയിച്ചതോടൊപ്പം റെ യ്ഞ്ച് തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് 1,000/-)
- സ്മാരക അവാര്‍ഡ് (3): കെ.ടി. മാനു മുസ്‌ലിയാര്‍ അവാര്‍ഡ് (+2 ക്ലാസില്‍നിന്ന് ഫസ്റ്റായതോടുകൂടി റെയ്ഞ്ചില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച ഒരു വിദ്യാര്‍ത്ഥിക്ക് 2000/-).
- സ്മാരക അവാര്‍ഡ് (4): സ്‌കൂള്‍ വര്‍ഷ സിലബസനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ 7, 10, +2 ക്ലാസുകളിലെ പരീക്ഷകളില്‍ വിജയിച്ച ഓരോ കുട്ടിക്ക് സ്റ്റേറ്റ് തലത്തില്‍ മേല്‍പറഞ്ഞ നിബന്ധനകളോടെ 500/-, 1000/-, 2000/- എന്നിങ്ങനെ അവാര്‍ഡ് നല്‍കി വരുന്നു.